
ചാലക്കുടി: കലാഭവൻ മണിയുടെ 53ാം ജന്മദിനം വിവിധ സ്ഥലങ്ങളിൽ ആചരിച്ചു. ചാലക്കുടി സൗത്ത് ജംഗ്ഷനിലെ മണിച്ചേട്ടന്റെ ആട്ടോ സ്റ്റാൻഡിൽ കേക്കു മുറിച്ച് അനുസ്മരണ ചടങ്ങ് നടന്നു. നഗരസഭ കൗൺസിലർ വി.ജെ.ജോജി ഉദ്ഘാടനം ചെയ്തു. ചേനത്തുനാട് കുന്നിശ്ശേരി രാമൻ സ്മാരക കലാഗൃഹത്തിൽ ചാലക്കുടി സിംഗേഴ്‌സിന്റെ നേതൃത്വത്തിൽ അഖില കേരള ചലച്ചിത്ര ഗാനാലാപന മത്സരം സംഘടിപ്പിച്ചു. ചലച്ചിത്ര താരം ശ്രീരേഖ സന്ദീപ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കലാഭവൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രതീഷ് ഭാസി, കലാഭവൻ മണിയുടെ സഹോദരൻ ഡോ.ആർ.എൽ.വി.രാമകൃഷ്ണൻ, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ ദീപു ദിനേശ് , കോഡിനേറ്റർ ഷൈലജ പുഞ്ചക്കരി, ജോ.സെക്രട്ടറി ലോഹിതാക്ഷൻ എന്നിവർ സംസാരിച്ചു. തരംഗ് ചാലക്കുടിയും മണിയുടെ ജന്മദിനം ആഘോഷിച്ചു. മണി ആട്ടോ ഓടിച്ചിരുന്ന താലൂക്ക് ആശുപത്രി പടിയിലും തൊഴിലാളികൾ കേക്ക് മുറിച്ചു. നഗഗരസഭ കൗൺസിലർ വി.ജെ.ജോജി ഉദ്ഘാടനം ചെയ്തു.