viswakarma

തൃശൂർ: തൊഴിൽ ഉദ്പാദന മേഖലയിലെ വികസനത്തിനായി പാക്കേജ് വേണമെന്ന് നാഷണൽ വിശ്വകർമ്മ ഫെഡറേഷൻ. ദേശീയ പൊതുയോഗം പ്രസിഡന്റ് രവി ചേർപ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് രാജീവ് കുമാർ കോലഴി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി വി.ആർ. മനോജ്, സുനിൽ കുമാർ താണിശേരി, സുനിൽ മലപ്പുറം, ബാബു താന്ന്യം, സാബു വടക്കൂട്ട്, റാംസാഗർ, ശോഭന സദാനന്ദൻ, ഗിരിജ നാരായണൻ, തങ്കം കാട്ടൂർ എന്നിവർ സംസാരിച്ചു.