sathar

തൃശൂർ: പ്രവാസി ഭാരതിയും എൻ.ആർ.ഐ കൗൺസിൽ ഒഫ് ഇന്ത്യയും പ്രവാസി ഭാരതീയ ഡേയുടെ ഭാഗമായി നൽകുന്ന സാഹിത്യരത്‌ന പുരസ്‌കാരത്തിന് സാഹിത്യകാരൻ ഗിന്നസ് സത്താർ ആദൂർ അർഹനായി. 15 വർഷമായി മൈക്രോ രചനകൾ നഗ്‌ന നേത്രങ്ങൾ കൊണ്ട് വായിക്കാൻ സാധിക്കുന്ന തരത്തിലുള്ള കുഞ്ഞു പുസ്തകങ്ങളിലാക്കി പ്രസിദ്ധീകരിച്ച് സൗജന്യമായി നൽകിയതാണ് അവാർഡിന് അർഹനാക്കിയത്. ഒരു സെന്റീമീറ്ററിനും അഞ്ച് സെന്റീമീറ്ററിനും ഇടയിൽ, വായിക്കാനാകുന്ന 3,137 വ്യത്യസ്തമായ പുസ്തകങ്ങൾ രചിച്ചതിന് 2016ൽ ഗിന്നസ് റെക്കാഡ് നേടിയിരുന്നു. 11ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ പ്രവാസി ഭാരതി സെലിബ്രേഷൻ ഡേയിൽ കർണാടക സ്പീക്കർ യു.ടി.കാദർ, പോണ്ടിച്ചേരി ആഭ്യന്തരമന്ത്രി എ.നമശിവായം എന്നിവർ സമ്മാനിക്കുമെന്ന് എൻ.ആർ.ഐ കൗൺസിൽ ഒഫ് ഇന്ത്യ ചെയർമാൻ പ്രവാസി ബന്ധു ഡോ.എസ്.അഹമ്മദ് അറിയിച്ചു