
തൃശൂർ : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് രാജിവച്ചതോടെ, ഇനി സി.പി.ഐ പ്രതിനിധിക്ക് പ്രസിഡന്റ് പദവി നൽകും. സി.പി.ഐയിലെ വി.എസ്.പ്രിൻസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാവും. ഇടതുമുന്നണി ധാരണയനുസരിച്ചാണ് രാജി. സീനിയർ സൂപ്രണ്ട് സന്തോഷ് കുമാറിന് രാജിക്കത്ത് നൽകി പി.കെ.ഡേവിസ് പടിയിറങ്ങി. പ്രസിഡന്റ് പദവിയിൽ അവസാനത്തെ ഔദ്യോഗിക പരിപാടിയായി തൃശൂർ പുഷ്‌പോത്സവത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്ത ശേഷമാണ് ഓഫീസിലെത്തി രാജി സമർപ്പിച്ചത്. ആളൂരിന്റെ പ്രതിനിധിയായാണ് ജില്ലാ പഞ്ചായത്തിലെത്തിയത്. ജില്ലാ പഞ്ചായത്തിന്റെ 28ാം വാർഷികത്തിൽ 28 ഇന കർമ്മ പദ്ധതിക്കും തുടക്കമിട്ടു.