music

തൃശൂർ : ഗീതം സംഗീതം കലാസാംസ്‌കാരിക വേദി 7ന് വൈകിട്ട് 5ന് പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്‌കൂൾ ഓഡിറ്റോറിയത്തിൽ യുവ ഗായകൻ നവനീത് ഉണ്ണിക്കൃഷ്ണന്റെ 'ദേവഗീതം നവനീതം' മ്യൂസിക് ഷോ സംഘടിപ്പിക്കും. സംഗീത സംവിധായകരായ ദേവരാജൻ, എം.കെ.അർജുനൻ, ജോൺസൺ എന്നിവരുടെ ഗാനങ്ങൾ പാട്ടും രാഗ-സ്വര വിസ്താരവും സഹിതം നവനീത് ആലപിക്കും. ഗായിക ഇന്ദുലേഖ വാരിയരും പാടും. സംഗീത സംവിധായകൻ ദേവരാജനോടുള്ള ബഹുമാനാർത്ഥം നവനീത് രൂപകൽപന ചെയ്ത വെബ്‌സൈറ്റിന്റെ പ്രകാശനവും സംഗീത പരിപാടിയും മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. ഹരി നമ്പൂതിരി, ജയരാജ് വാരിയർ, ദേവരാജന്റെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുക്കും.