chess

തൃശൂർ : മറ്റത്തൂർ പഞ്ചായത്തിലെ ഡ്രൈവർമാരുടെ കൂട്ടായ്മയായ ഡ്രൈവേഴ്‌സ് വെൽഫെയർ ട്രസ്റ്റ് കേരള, തൃശൂർ ചെസ് അസോസിയേഷനുകളുമായി സഹകരിച്ച് ഏഴിന് കോടാലി എസ്.എൻ വിദ്യാമന്ദിർ സെൻട്രൽ സ്‌കൂൾ ഹാളിൽ സംസ്ഥാന ഓപ്പൺ ചെസ് ടൂർണമെന്റ് നടത്തും. ഒന്നാം സ്ഥാനക്കാർക്ക് 10,000 രൂപ പ്രൈസ് മണി നൽകും. വിവിധ ജില്ലകളിൽ നിന്നായി ഇതുവരെ 125 കളിക്കാർ രജിസ്റ്റർ ചെയ്തതായി സംഘാടക സമിതി ചെയർമാൻ ബെന്നി തൊണ്ടുങ്ങൽ പറഞ്ഞു. രാവിലെ 9ന് ഘോഷയാത്രയോടെ പരിപാടി ആരംഭിക്കും. 9.30ന് സി.ആർ.നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അദ്ധ്യക്ഷത വഹിക്കും. 6.30ന് സമാപന സമ്മേളനത്തിൽ ഡോ.അജിത് എസ്.ഭരതൻ സമ്മാനദാനം നടത്തും. രജിസ്‌ട്രേഷന് : 9495464030.