modi

തൃശൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂരിലെ ഇന്നത്തെ സന്ദർശനത്തോടെ കേരളത്തിലെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കേളിക്കൊട്ടാവും. മഹിള സംഗമത്തിൽ രണ്ട് ലക്ഷത്തോളം വനിതകളെ പങ്കെടുപ്പിക്കാനാണ് തീരുമാനം. ബി.ജെ.പി സംസ്ഥാനത്ത് കൂടുതൽ വിജയ സാദ്ധ്യത പുലർത്തുന്ന തൃശൂർ പാർലമെന്റ് മണ്ഡലത്തിലാണ് പ്രധാനമന്ത്രി തുടക്കം കുറിക്കുന്നത്.സുരേഷ് ഗോപിയാവും ഇവിടത്തെ പാർട്ടി സ്ഥാനാർത്ഥി. സുരേഷ് ഗോപിക്കായി ചുവരെഴുത്ത് വരെ ആരംഭിച്ചു. ശോഭന, മിന്നു മണി, വൈക്കം വിജയലക്ഷ്മി, ബീന കണ്ണൻ ഉൾപ്പെടെയുള്ള പ്രമുഖ വനിതകൾ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാനെത്തും..

ഇന്ന് തൃശൂരിലെത്തുന്ന പ്രധാനമന്ത്രിയിൽ നിന്ന് വലിയ പ്രഖ്യാപനങ്ങളും ബി.ജെ.പി പ്രതീക്ഷിക്കുന്നുണ്ട്. സുരേഷ് ഗോപിക്ക് വിജയമൊരുക്കുന്ന തരത്തിൽ തൃശൂർ കേന്ദ്രീകരിച്ചുള്ള എന്തെങ്കിലും പ്രഖ്യാപനം ഉണ്ടാവുമെന്നാണ് കരുതുന്നത്. സ്ത്രീകളുമായി ബന്ധപ്പെട്ട പ്രധാന പ്രഖ്യാപനവുമുണ്ടായേക്കും .കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വിഭാഗങ്ങളുടെ വലിയ പിന്തുണ സുരേഷ് ഗോപിക്ക് ലഭിച്ചെന്നാണ് വിലയിരുത്തൽ. എന്നാൽ മണിപ്പൂർ കലാപം ഇത്തവണ തിരിച്ചടിയാകുമോയെന്ന ആശങ്കയുമുണ്ട്. അതിനെ മറി കടക്കാൻ കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെയുള്ളവർ സഭാ നേതാക്കളെ സന്ദർശിക്കുന്നുണ്ട്.രാജ്യസഭാ എം.പിയായിരിക്കെ സുരേഷ് ഗോപി തൃശൂരിനായി ചെയ്ത വികസനങ്ങളും പ്രചരണ വിഷയമാക്കും...

യു.ഡി.എഫിന്റെ സ്ഥാനാർത്ഥി സിറ്റിംഗ് എം.പി ടി.എൻ.പ്രതാപനായിരിക്കും . എൽ.ഡി.എഫിൽ മുൻ മന്ത്രി വി.എസ് സുനിൽ കുമാറിനാണ് ഉയരുന്ന പേരുകളിൽ മുൻതൂക്കം.. സി.പി.ഐയുടെ സീറ്റായ ഇവിടെ കെ.പി.രാജേന്ദ്രന്റെ പേരും

കേൾക്കുന്നു.