reservation

തൃശൂർ: ജാതി സംവരണം ഉപേക്ഷിക്കണമെന്ന എൻ.എസ്.എസ് പ്രമേയം ഭയം മൂലമാണെന്ന് കാസ്റ്റ് കോ ഓഡിനേഷൻ കമ്മിറ്റി ചെയർമാൻ അഡ്വ.പി.ആർ.സുരേഷ്, കൺവീനർ പി.കെ.സുധീഷ് എന്നിവർ പറഞ്ഞു. ഭരണത്തിലും ഔദ്യോഗിക മേഖലയിലും സവർണരുടെ മേൽക്കൈ നഷ്ടപ്പെടുമെന്ന ആധിയിൽ നിന്നാണ് ഈ പ്രമേയം. സർക്കാരും ഇടതുപക്ഷവും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും പ്രമേയം തള്ളിക്കളയുകയും അപലപിക്കുകയും വേണം. തിരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിൽ എൻ.എസ്.എസ് രാഷ്ട്രീയ സമർദ്ദം നടത്തുകയാണ്.
ഇത് ബി.ജെ.പി.യെ സഹായിക്കാനാണ്. രാജ്യത്ത് ജാതി സെൻസസ് നടപ്പാക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുകയാണ് വേണ്ടത്. ജനാധിപത്യ മതേതര പാർട്ടികളും സർക്കാരും അതിന് തയാറാവണമെന്നും കോ ഓഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.