
തൃശൂർ: കേന്ദ്ര ഗവൺമെന്റിന്റെ വിവിധ ജനക്ഷേമ, വികസന പദ്ധതികളെക്കുറിച്ച് അവബോധം വളർത്താനുദ്ദേശിച്ച് സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കൽപ് യാത്രയുടെ ഭാഗമായി ബുധനാഴ്ച ചാലക്കുടി ബ്ലോക്കിലെ കൊരട്ടി പഞ്ചായത്തിൽ നടക്കുന്ന പരിപാടി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി.അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യും. പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം മാർക്കറ്റിംഗ് വിഭാഗം ഡയറക്ടർ ദീപക് ശ്രീവാസ്തവ മുഖ്യാതിഥിയാകും. രാവിലെ 10.30ന് കൊരട്ടി മധുര കോട്ട്‌സ് ഗ്രൗണ്ടിലാണ് പരിപാടി. കേന്ദ്ര ഗവൺമെന്റിന്റെ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളിൽ പേര് ചേർക്കാനുള്ള സൗകര്യമുണ്ടാകും. 2.30ന് മേലൂർ പഞ്ചായത്തിലെ പൂലാനി വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളം പരിസരത്താണ് രണ്ടാമത്തെ പരിപാടി.