sagamam

കൊടുങ്ങല്ലൂർ: കോട്ടപ്പുറം രൂപത ഫാമിലി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ വിവാഹത്തിന്റെ രജതസുവർണ്ണ ജൂബിലി ആഘോഷിക്കുന്നവരുടെ സംഗമവും ബധിരതയും മൂകതയും അനുഭവിക്കുന്നവർക്കള്ള ക്രിസ്മസ് സ്‌മൈൽ 2023 സംഗമവും നടത്തി. കോട്ടപ്പുറം രൂപത നിയുക്ത മെത്രാൻ ഡോ.അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. ഡോ.എ.ആർ.ജോൺ ദമ്പതികൾക്കുള്ള ക്ലാസ് നയിച്ചു. ബധിരരും മൂകരുമായവർക്കായി ഫാ.ജെനിസ്റ്റൻ ആംഗ്യഭാഷയിൽ ക്ലാസെടുത്തു. രൂപത ചാൻസിലർ ഡോ.ബെന്നി വാഴക്കൂട്ടത്തിൽ ദിവ്യബലി അർപ്പിച്ചു. ഫാ.നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി, സി.ബിനു പെരേര എന്നിവർ പ്രസംഗിച്ചു. ബധിരരും മൂകരുമായവർക്ക് ക്രിസ്മസ് സമ്മാനം നൽകി. വിവിധ ഇടവകകളിൽ നിന്നെത്തിയ ദമ്പതികളും, കേൾവിയും സംസാരശേഷിയും ഇല്ലാത്തവരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.