ulkadanam

കൊടുങ്ങല്ലൂർ : പുല്ലൂറ്റ് നായ്ക്കുളം പ്രദേശത്ത് രൂപീകരിച്ച നിള റെസിഡന്റ്‌സ് അസോസിയേഷൻ നഗരസഭ ചെയർപേഴ്‌സൺ ടി.കെ.ഗീത ഉദ്ഘാടനം ചെയ്തു. അംഗത്വ വിതരണോദ്ഘാടനവും ഇതോട് അനുബന്ധിച്ച് ചെയർപേഴ്‌സൺ ടി.കെ.ഗീത നിർവഹിച്ചു. നാടക സിനിമാ സംവിധായകനും എഴുത്തുകാരനുമായ പി.കെ.ബിജു ലോഗോ പ്രകാശനം ചെയ്തു. നഗരസഭ കൗൺസിലർമാരായ ഗിരിജ ശിവൻ, പി.എൻ.വിനയചന്ദ്രൻ, സെക്രട്ടറി സി.വി.ഉണ്ണികൃഷ്ണൻ, ട്രഷറർ എൻ.ജയരാജൻ എന്നിവർ സംസാരിച്ചു. അസോസിയേഷൻ പ്രസിഡന്റ് സി.ആർ.പമ്പ അദ്ധ്യക്ഷനായി. തുടർന്ന് അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.