
കൊടുങ്ങല്ലൂർ : കോട്ടപ്പുറം രൂപത നിയുക്ത ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിലിന്റെ 20 ന് നടക്കുന്ന മെത്രാഭിഷേകത്തിനുള്ള ഗായകസംഘത്തിന്റെ പരിശീലനം കോട്ടപ്പുറത്ത് പുരോഗമിക്കുന്നു. സംഗീത സംവിധായകൻ ജെറി അമൽദേവും ഫാ.വില്യം നെല്ലിക്കലുമാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. രൂപതയുടെ വിവിധ ഇടവകകളിൽ നിന്നായി നൂറ് പേരാണ് ഇതിനായി കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ പാരിഷ് ഹാളിൽ പരിശീലനത്തിൽ ഏർപ്പെട്ടത്.
നിലവിൽ ഉപയോഗത്തിലുള്ള ആരാധനക്രമ ഗീതങ്ങളാണ് തിരുക്കർമ്മങ്ങൾക്ക് ഉപയോഗിക്കുന്നത്. സെബി തുരുത്തിപ്പുറം, ഫ്രാൻസിസ് കൂട്ടുകാട്, റെൽസ് കോട്ടപ്പുറം, സ്റ്റൈൻ കുട്ടനെല്ലൂർ, ജെറോമിയ ഡേവിഡ് തുടങ്ങി രൂപതയിൽ നിന്നുള്ള കഴിവുറ്റ ഗായകസംഘാംഗങ്ങൾ ഇതോട് ചേർന്ന് പ്രവർത്തിക്കും.