
തൃശൂർ: സജി ചെറിയാൻ മന്ത്രി സ്ഥാനത്തിരിക്കാൻ പറ്റിയ ആളല്ലെന്ന് വീണ്ടും തെളിയിച്ചതായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്ജ് കുര്യൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. മന്ത്രി രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ മനഃപൂർവം ശ്രമിക്കുകയാണ്. ഇത് സത്യപ്രതിജ്ഞാ ലംഘനമാണ്.
മാനസികനില തെറ്റിയ ഒരാളെ മന്ത്രിസഭയിൽ നിലനിറുത്തണമോയെന്ന് മുഖ്യമന്ത്രി തീരുമാനിക്കണം.
സജി ചെറിയാൻ ആദ്യം ഭരണഘടനയെ നാടൻ ഭാഷയിൽ ആക്ഷേപിച്ചു. ഇപ്പോൾ ബിഷപ്പുമാരെയടക്കം അടച്ചാക്ഷേപിക്കുകയാണ്. മോദി അധികാരത്തിൽ വന്നപ്പോൾ ഇന്ത്യയിൽ ബി.ജെ.പിക്ക് ക്രിസ്ത്യാനികളായ അഞ്ച് എം.എൽ.എമാരുണ്ടായി. ഇന്ന് കൂടുതൽ ക്രിസ്ത്യൻ എം.എൽ.എമാരുള്ള പാർട്ടി ബി.ജെ.പിയാണ്. 40ലേറെ എം.എൽ.എമാരുണ്ട്. കോൺഗ്രസിന് അതിന്റെ പകുതി പോലും ഇല്ലെന്നും ജോർജ് കുര്യൻ പറഞ്ഞു.