
തിരുവുള്ളക്കാവ് : ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഗീതാജ്ഞാനയജ്ഞം തുടങ്ങി. ചിന്മയ മിഷൻ ആചാര്യൻ സ്വാമി ജിതാത്മാനന്ദജിയാണ് ആചാര്യൻ. ദേവസ്വം പ്രസിഡന്റ് അരൂർ ദേവൻ അടിതിരിപ്പാട് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ.എ.കുമാരൻ, കൺവീനർ പി.കെ.ദാമോദരൻ മാസ്റ്റർ, ഭരണ സമിതി അംഗം പട്ടത്ത് രവി എന്നിവർ സംസാരിച്ചു. വൈകീട്ട് ആറ് മുതൽ 7.30 വരെയാണ് യജ്ഞം.