aloor-madyam

ആളൂർ : പഞ്ചായത്തിലെ പൊരുന്നംകുന്ന് വ്യാജമദ്യ നിർമ്മാണവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്നാവശ്യപെട്ട് സി.പി.ഐ ആളൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. ഷോളയാറിൽ നിന്നാരംഭിച്ച പ്രകടനം വെള്ളാഞ്ചിറ പള്ളി ബസ് സ്റ്റോപ്പ് പരിസരത്ത് സമാപിച്ചു.

സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.മണി ഉദ്ഘാടനം ചെയ്തു. സി.പി.ഐ ആളൂർ ലോക്കൽ കമ്മിറ്റി അംഗം ദിപിൻ പാപ്പച്ചൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ, സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം.ബി.ലത്തീഫ്, സി.പി.ഐ ആളൂർ ലോക്കൽ സെക്രട്ടറി ടി.സി.അർജുനൻ, ബിന്ദു ഷാജു എന്നിവർ സംസാരിച്ചു.