camp

കൊടുങ്ങല്ലൂർ: റോട്ടറി ക്ലബ് ഒഫ് കൊടുങ്ങല്ലൂർ, അങ്കമാലി ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ പുല്ലൂറ്റ് ഗുരുശ്രീ പബ്ലിക് സ്‌കൂളിലെ കുട്ടികൾക്കായി നേത്ര പരിശോധനാ ക്യാമ്പ് നടത്തി. റോട്ടറി ക്ലബ് പ്രസിഡന്റ് ടി. രാജൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ കെ.ജി. ഷൈനി അദ്ധ്യക്ഷയായി. എസ്.എൻ. മിഷൻ ജോയിന്റ് സെക്രട്ടറി ടി.ജി. ശശീന്ദ്രൻ, ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റലിലെ പ്രൊജക്ട് കോ- ഓഡിനേറ്റർ അഞ്ജലി തുടങ്ങിയവർ സംസാരിച്ചു. എസ്.എൻ മിഷൻ വൈസ് ചെയർമാൻ കൂടിയായ ഇ.എസ്. രാജൻ സ്വാഗതവും റോട്ടറി ക്ലബ് സെക്രട്ടറി ടി.സി. ബോസ് നന്ദിയും പറഞ്ഞു.