phot

ചേലക്കര: ദുബായിലെ ഇന്റർനാഷണൽ ആയുഷ് കോൺക്ലേവിൽ പ്രബന്ധാവതാരകനായി ചേലക്കര സ്വദേശി ഡോ.വി.ആർ.ഉണ്ണിക്കൃഷ്ണന് അവസരം ലഭിച്ചു. കേന്ദ്ര മന്ത്രാലയത്തിന്റെ ആയുഷ് മന്ത്രാലയം, വേൾഡ് ആയുർവേദ ഫൗണ്ടേഷൻ സയൻസ് ഇന്ത്യാ ഫോറം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജനുവരി 12 മുതൽ 15 വരെ ദുബായിൽ നടത്തുന്ന അന്താരാഷ്ട സമ്മേളനത്തിലാണ് കേരളത്തിൽ നിന്നും പ്രതിനിധിയായി ഹോമിയോ ഡോക്ടറായ ഉണ്ണിക്കൃഷ്ണന് അവസരം ലഭിച്ചത്. കരൾരോഗ ചികിത്സയിൽ ഹോമിയോപ്പതിയുടെ പ്രസക്തി എന്ന വിഷയത്തിലാണ് ഡോക്ടർ ചികിത്സാ അനുഭവങ്ങളും ഗവേഷണങ്ങളും അടങ്ങിയ പ്രബന്ധം അവതരിപ്പിക്കുന്നത്. ചേലക്കര നവജീവൻ ഹോമിയോ ക്ലിനിക്കിന്റെ മാനേജിംഗ് ഡയറക്ടറായ ഡോക്ടർ ചേലക്കര വേണാട്ടു മനയിലാണ് താമസം. ഭാര്യ ഡോക്ടർ ജയ പി. നാഷണൽ ഹെൽത്ത് മിഷൻ തൃശൂരിൽ മെഡിക്കൽ ഓഫീസറാണ്.