drown

ചാലക്കുടി: വികസിത ഭാരത സങ്കൽപ്പ യാത്രാ പദ്ധതിയിൽ ഉൾപ്പെടുത്തി നൂതന സങ്കേതങ്ങൾ കർഷർകർക്ക് പരിചയപ്പെടുത്തുന്ന പരിപാടി മേലൂർ പഞ്ചായത്തിൽ നടന്നു. കൈതോല പാടശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ച് ജൈവ വളം പ്രയോഗിക്കലാണ് കർഷകർക്കായി പ്രദർശിപ്പിച്ചത്. നെറ്റിക്കാടൻ പോളച്ചന്റെ കൃഷിയിടത്തിലാണ് ഡ്രോൺ പറത്തി ജൈവ വളം വിതറിയത്. കാർഷിക സർവകലാശാലയിലെ ഡോ. അനീന, എഫ്.എ.സി.ടി പ്രതിനിധി മഞ്ജു, തൃശൂർ ജില്ലാ പ്രോഗ്രാം കോ- ഓ‌ർഡിനേറ്റർ ദീപക് ശ്രീവാസ്തവ, കൃഷി ഓഫീസർ ഷാജി എന്നിവർ പങ്കെടുത്തു. കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികൾ പരിചയപ്പെടുത്തൽ പരിപാടി പൂലാനി കാർഷിക കേന്ദ്രത്തിൽ നടന്നു. മേലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത ഉദ്ഘാടനം ചെയ്തു.