തൃശൂർ: 'സ്ത്രീശക്തി മോദിക്കൊപ്പം' മഹിളാ സമ്മേളനത്തെ അങ്ങേയറ്റം അഭിമാനത്തോടെ ഓരോ സ്ത്രീയും കാണുമെന്നും ഏറെ പ്രതീക്ഷയാണ് വനിതാ സംരക്ഷണ ബിൽ നൽകുന്നതെന്നും ചലച്ചിത്ര നടി ശോഭന. ഇത്രമാത്രം സ്ത്രീകളെ ജീവിതത്തിൽ ഇന്നേവരെ കണ്ടിട്ടില്ല. ഇങ്ങനെ കാണാനായതിൽ സന്തോഷം.
വിവിധ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം കുറവാണ്. ഐ.ടി, ശാസ്ത്രം, എൻജിനീയറിംഗ് തുടങ്ങിയ മേഖലകൾ ചില ഉദാഹരണം മാത്രം. നമുക്ക് ഒരു ശകുന്തളാ ദേവിയും കൽപ്പനാചൗളയും കിരൺബേദിയും മാത്രമാണുള്ളത്. പ്രധാനമന്ത്രിയുടെ നവഭാരത് സങ്കൽപ്പം വളരെ ആശാവഹമാണ്. സ്ത്രീകളെ ദേവതമാരായി കാണുന്ന പാരമ്പര്യമാണ് നമുക്കുള്ളത്. പക്ഷേ, പല മേഖലകളിലും അവർ അടിച്ചമർത്തപ്പെട്ടവരായി മാറുന്നു. ഈ മഹിളാസംഗമം വിശാലമായ ആകാശത്തേക്കുള്ള ആദ്യ ചുവടുവെയ്പാകട്ടെ. ഈ അവസരം നൽകിയതിന് എല്ലാവർക്കും നന്ദിയുണ്ടെന്നും ശോഭന മഹിളാസംഗമത്തിൽ പറഞ്ഞു.