onamkali

മേലൂർ: പുതുവത്സരത്തിൽ പൂലാനിയിൽ വനിതകളുടെ ഓണംകളി സംഘം അരങ്ങേറ്റം കുറിച്ചു. കാവിലമ്മ കലാസമിതിയെന്ന പേരിൽ രൂപം കൊണ്ട 19 അംഗ വനിതകൾ അടുത്ത ഓണം വേളയിൽ മത്സരാടിസ്ഥാനത്തിലെ കളികൾക്ക് അങ്കം കുറിക്കും. 19 അംഗ ടീമിൽ വിദ്യാർത്ഥികളും വീട്ടമ്മമാരും ഉൾപ്പെടും. ജോലിക്കാരും ഉൾപ്പെടും. ഒന്നര മാസത്തോളം താളം ചവിട്ടിയും ആടിപ്പാടിയുമാണ് ഇവർ കളിക്കാരായി മാറിയത്. രാത്രി 7 മുതൽ 12 വരെയായിരുന്നു പരിശീലന സമയം. ബ്രദേഴ്‌സ് പൂപ്പത്തിയിലെ കളിക്കാരായ മഹേഷും സുഭാഷുമാണ് പൂലാനിയിലെത്തി ഓണം കളിക്കാരികൾക്ക് പരിശീലനം നൽകിയത്. കാവിലമ്മ ഓണംകളി ടീമിലെ ഗായത്രി, ശ്രീലക്ഷ്മി, രേഷ്മ, ശാരിക, നിജില മൂക്കന്നൂർ എന്നിവർ മുഖ്യ ഗായികമാരാണ്. സിന്ധു സജീവ് ടീം ലീഡറും. പൂലാനിയിൽ നടന്ന അരങ്ങേറ്റം കാണാൻ നൂറുക്കണക്കിന് ആളുകളെത്തി