1

തൃശൂർ: തൃശൂരിൽ മഹിളാ സമ്മേളനത്തിനെത്തിയ പ്രധാനമന്ത്രിക്ക് ഉജ്വല വരവേൽപ്പ്. ഇന്നലെ ഉച്ചയ്ക്കുശേഷം മൂന്നോടെ കൊച്ചിയിൽ നിന്ന് ഹെലികോപ്ടറിൽ കുട്ടനെല്ലൂരിലെ ഹെലിപാഡിൽ വന്നിറങ്ങിയ നരേന്ദ്രമോദിയെ കേന്ദ്രമന്ത്രി വി. മുരളീധരൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ബി.ഡി.ജെ.എസ് ജില്ല പ്രസിഡന്റ് അതുല്യഘോഷ് വെട്ടിയാട്ടിൽ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് എന്നിവർ ചേർന്ന് ഷാൾ അണിയിച്ച് സ്വീകരിച്ചു.

സുരക്ഷാച്ചുമതലയുടെ ഭാഗമായി കളക്ടർ വി.ആർ. കൃഷ്ണ തേജ, സബ് കളക്ടർ മുഹമ്മദ് ഷെഫീഖ് എന്നിവരും ഉണ്ടായിരുന്നു. തുടർന്ന് തൃശൂരിലേക്ക് കാർ മാർഗം പുറപ്പെട്ടു. റോഡ് ഷോയിൽ പങ്കെടുക്കുന്നതിനായി ജില്ലാ ആശുപത്രി പരിസരത്ത് കാറിൽ നിന്നിറങ്ങിയ അദ്ദേഹത്തെ മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ, സുരേഷ് ഗോപി എന്നിവർ ചേർന്ന് സ്വീകരിച്ചു. വേദിയിലെത്തിയ പ്രധാനമന്ത്രിയെ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ ഷാൾ അണിയിച്ച് സ്വീകരിച്ചു.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഷാൾ അണിയിച്ച ശേഷം ശ്രീരാമന്റെ ശിൽപ്പവും ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ ഹനുമാന്റെ ശിൽപ്പവും സമ്മാനിച്ചു.
തുടർന്ന് ബി.ജെ.പി വനിതാ നേതാക്കളും മഹിളാ മോർച്ച സംസ്ഥാന നേതാക്കളും ചേർന്ന് മോദിക്ക് കൂറ്റൻ ഹാരം അണിയിച്ചു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സി. സദാനന്ദൻ മാസ്റ്റ‌ർ, മേജർ രവി, നടൻ ദേവൻ, ദേശീയ സമിതി അംഗം എം.എസ്. സമ്പൂർണ, പ്രമീള നായിക്, ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത്, വൈസ് പ്രസിഡന്റ് അഡ്വ. സംഗീത വിശ്വനാഥ്, ബി.ഡി.എം.എസ് സംസ്ഥാന പ്രസിഡന്റ് ഷീബ ടീച്ചർ, സംസ്ഥാന സമിതി അംഗം പി.കെ. കൃഷ്ണകുമാരി, സംസ്ഥാന ജനറൽ ഇന്ദിരാദേവി ടീച്ചർ, ജില്ലാ പ്രസിഡന്റ് ഷിനി ഷൈലജൻ, പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്, ജസ്റ്റിൻ ജേക്കബ്ബ്, അഡ്വ. കെ.ആർ. ഹരി, അഡ്വ. കുമാർ ഉപ്പത്ത്, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ഇ.പി. ജാൻസി തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു.

എ​ൻ.​എ​സ്.​എ​സ്,​ ​ധീ​വ​ര​ ​സ​ഭാ നേ​താ​ക്ക​ൾ​ ​സ​ന്ദ​ർ​ശി​ച്ചു

തൃ​ശൂ​ർ​ ​:​ ​മ​ഹി​ളാ​ ​സം​ഗ​മ​ത്തി​നെ​ത്തി​യ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​മോ​ദി​യെ​ ​എ​ൻ.​എ​സ്.​എ​സ് ,​ ​ധീ​വ​ര​ ​സ​ഭ​ ​നേ​താ​ക്ക​ൾ​ ​സ​ന്ദ​ർ​ശി​ച്ചു.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​നി​ന്നു​ള്ള​ ​ഡ​യ​റ​ക്ട​ർ​ ​ബോ​ർ​ഡ് ​അം​ഗ​വും​ ​വൈ​സ് ​പ്ര​സി​ഡ​ന്റു​മാ​യ​ ​സം​ഗീ​ത് ​കു​മാ​റും,​ ​ജ​യ​കു​മാ​റും,​ ​ധീ​വ​ര​സ​ഭാ​ ​നേ​താ​ക്ക​ളാ​യ​ ​വി.​ദി​ന​ക​ര​നും​ ,​ ​ശ്രീ​കു​മാ​റു​മാ​ണ് ​സ​ന്ദ​ർ​ശ​നം​ ​ന​ട​ത്തി​യ​ത്.​ ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി​ ​എ​ന്ത് ​വി​ഷ​യ​മാ​ണ് ​ച​ർ​ച്ച​ ​ചെ​യ്ത​തെ​ന്ന് ​വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.