1

തൃശൂർ: ബി.ജെ.പിയിൽ ചേർന്നവരെ സംരക്ഷണം ഉറപ്പാക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ബി.ജെ.പിയിൽ ചേർന്ന വൈദികനെ ഭീഷണിപ്പെടുത്തിയവരോട് പറയാനുള്ളത് അത്രമാത്രമാണ്. ക്രൈസ്തവസമുദായത്തെ അവഹേളിക്കുന്നവരോടും അതാണ് പറയാനുള്ളത്. എല്ലാ മേഖലകളെയും മോദി കൈപിടിച്ചുയർത്തി. സ്ത്രീസമൂഹത്തെ ഇത്രമാത്രം ശാക്തീകരിച്ച മറ്റൊരു പ്രധാനമന്ത്രിയില്ലെന്നും അദ്ദേഹം പറഞ്ഞു.