nehru

തൃശൂർ: യുവജനങ്ങൾക്കായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയവും നെഹ്‌റു യുവകേന്ദ്രയും ചേർന്ന് മൈ ഭാരത് വികസിത് ഭാരത് @2047 എന്ന വിഷയത്തിൽ ജില്ലാതല പ്രസംഗമത്സരം നടത്തും. 2024 ജനുവരി 12ന് 15-29 പ്രായപരിധിയിലുള്ളവർക്ക് പങ്കെടുക്കാം. വിജയികൾക്ക് സർട്ടിഫിക്കറ്റും ഉപഹാരവും ലഭിക്കും. ജില്ലാതല വിജയികൾക്ക് സംസ്ഥാനതല പ്രസംഗ മത്സരത്തിൽ പങ്കെടുക്കാം. സംസ്ഥാനതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം ഒരു ലക്ഷം, 50,000, 20,000 രൂപ സമ്മാനം ലഭിക്കും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ മത്സരിക്കാം. രജിസ്‌ട്രേഷനുള്ള അവസാനതിയതി ഏഴ്. വിവരങ്ങൾക്ക്: nykthrissur@gmail.com. ഫോൺ: 9446380032, 7907764873.