
തൃശൂർ: വെറ്ററിനറി സർവകലാശാലയുടെ ആഭിമുഖ്യത്തിൽ പാലിൽ നിന്ന് മൂല്യവർദ്ധിത ലഘുഭക്ഷണമുണ്ടാക്കുന്നതിൽ പരിശീലനം നൽകുന്നു. മണ്ണുത്തി വെറ്ററിനറി കോളേജിലെ ഡയറി സയൻസ് ഡിപ്പാർട്ട്‌മെന്റിൽ 8, 9 തീയതികളിലാണ് പരിശീലനം. ഫീസ്: 1000 രൂപ. പനീർ, കട് ലറ്റ്, രസഗുള തുടങ്ങി പത്തിനങ്ങൾ ഉണ്ടാക്കാനാണ് പരിശീലിപ്പിക്കുക. മുൻകൂർ ഫീസടയ്ക്കുന്ന പത്ത് പേർക്കാണ് പ്രവേശനം നൽകുകയെന്ന് കോളേജ് അധികൃതർ അറിയിച്ചു. താത്പര്യമുള്ളവർക്ക് പരിശീലനത്തിന് ശേഷം വീട്ടിൽ നിന്ന് ഉത്പന്നങ്ങളുണ്ടാക്കി വിൽക്കാം. വീട്ടമ്മമാർക്ക് തൊഴിൽ സംരംഭമായി തുടങ്ങി വരുമാനമുണ്ടാക്കാൻ കഴിയും. വിവരങ്ങൾക്ക് ഫോൺ: 9744481598 (ഡോ.കെ.രാധ).