god-

തൃശൂർ: സർവന്റ്സ് ഒഫ് ഗോഡ് പുതുവർഷാഘോഷം ഫാ. വർഗീസ് കുത്തൂർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ എം.എൽ. റോസി അദ്ധ്യക്ഷനായി. ഫാ. പോൾ ചാലിശ്ശേരി, സർവന്റ്‌സ് ഒഫ് ഗോഡ് പ്രസിഡന്റ് ജോസ് നിലയാറ്റിങ്കൽ, കൗൺസിലർമാരായ ലീല വർഗീസ് മേഴ്‌സി അജി, ജനറൽ ആശുപത്രി അസിസ്റ്റന്റ് സൂപ്രണ്ട് ഡോ. പ്രവീൺ, ആനന്ദപ്രസാദ് തേറയിൽ തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ ആശുപത്രിയിലെ നിർദ്ധന രോഗികൾക്കുള്ള കട്ടിൽ, അരി പലവ്യഞ്ജന കിറ്റ്, വീൽ ചെയർ , വാക്കിംഗ് സ്റ്റിക്ക് എന്നിവ വിതരണം ചെയ്തു.