
തൃശൂർ: താഴ്ന്ന ജാതിക്കാരോടുള്ള അസഹിഷ്ണുതയാണ് മോദി സംസാരിച്ച വേദിയിൽ ചാണകവെള്ളം തളിച്ചതിലൂടെ കോൺഗ്രസ് പ്രകടമാക്കിയതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ജാതീയമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന ഏതൊരാളെയും അംഗീകരിക്കാനാവില്ലെന്ന വരേണ്യമനസാണ് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധത്തിലൂടെ പ്രകടമായത്. പി.എഫ്.ഐയുടെ പുതിയ ഭാവത്തിലുള്ള പ്രവർത്തകരാണ് തൃശൂർ എം.പിക്ക് ചുറ്റുമുള്ളത്. ഉപരാഷ്ട്രപതിയെ അപമാനിച്ചത് രാഹുൽഗാന്ധിയുടെ നേതൃത്വത്തിലാണ്. പിന്നാക്കസമുദായക്കാരിയെ രാഷ്ട്രപതിയാക്കിയതിലും കോൺഗ്രസിന്റെ അസഹിഷ്ണുത പ്രകടമാണ്.
മോദി സർക്കാരിന്റെ ജനക്ഷേമ നയങ്ങൾ ജനങ്ങളിലെത്തിക്കാൻ രണ്ട് മാസം നീളുന്ന ജനസദസുകൾ നടത്തും. ഓരോ മണ്ഡലത്തിലെയും ജനപ്രതിനിധികൾ നേതൃത്വം നൽകും.