sathyan

തൃശൂർ: ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ചലച്ചിത്ര ഗാനം മാത്രം ഉൾപ്പെടുത്തി ഗാനസന്ധ്യ ഒരുക്കുന്നു. സംഗീതപ്രേമികളുടെ വാട്‌സ് ആപ്പ് കൂട്ടായ്മ പാട്ടുപീടികയുടെ നേതൃത്വത്തിൽ ഏഴിന് വൈകിട്ട് 4.30ന് സാഹിത്യ അക്കാഡമി ഹാളിൽ നടത്തുന്ന പരിപാടിയിൽ മുപ്പതോളം ഗാനങ്ങൾ അവതരിപ്പിക്കും. സത്യൻ അന്തിക്കാട് രചന നിർവഹിച്ച ഗാനങ്ങൾ മാത്രം ഉൾപ്പെടുത്തി ഇതാദ്യമാണ് ഇത്തരത്തിലൊരു സംഗീതപരിപാടി. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവർ പ്രസംഗിക്കും. സത്യൻ അന്തിക്കാട് കുടുംബസമേതം പങ്കെടുക്കും. കൂട്ടായ്മയിലെ സൈബുന്നീസ, പാർവതി ദാമോദരൻ, സിന്ധു ഹരി, ശ്രുതി എം.നായർ, ഉത്തര, പാർവതി മോഹൻ, സുജിന, നാരായണൻകുട്ടി, നസീർ, അനിൽ കുമാർ, ജയേഷ്, സലിൽ എന്നിവരടക്കം 12 പേർ ഗാനങ്ങളാലപിക്കും.