music

തൃശൂർ: ഇരിങ്ങാലക്കുടയിൽ പ്രവർത്തിച്ചുവരുന്ന സംഗീത സ്ഥാപനമായ വരവീണ സ്‌കൂൾ ഒഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ ഏഴിന് വൈകിട്ട് അഞ്ചിന് തൃശൂർ റീജ്യണൽ തിയേറ്ററിൽ സ്വരസംഗമം സംഗീത പരിപാടി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംഗീത വിദ്വാൻ നെയ് വേലി ആർ.സന്താനഗോപാലന്റെ ശിക്ഷണത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറിൽപരം സംഗീതജ്ഞർ പരിപാടിയിൽ പങ്കെടുക്കും. വീണ വിദ്വാൻ എ.അനന്തപത്മനാഭൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് സംഗീത വിരുന്ന് അരങ്ങേറും. പ്രവേശനം സൗജന്യമായിരിക്കും. വാർത്താസമ്മേളനത്തിൽ എസ്.ശ്രീവിദ്യ വർമ, സുധ മാരാർ, ഗോപികൃഷ്ണൻ എന്നിവർ സംബന്ധിച്ചു.