 
ചേർപ്പ് : വ്യാപാരി വ്യവസായി ഏകോപന സമിതി ചൊവ്വൂർ യൂണിറ്റ് വാർഷികം ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിജോ ജോർജ് അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത്, വി.ടി. ജോർജ്, കെ.കെ. ഭാഗ്യനാഥൻ, ടി. പവിത്രൻ, ജോൺസൺ ചിറമ്മൽ, ജോയി കുരിയപ്പൻ, സിജോ ജോസ്, ഷോബി ഫ്രാൻസീസ്, എം.ഒ. ബ്രൈറ്റോ, ഇ.ടി. ഡൈസൻ എന്നിവർ പ്രസംഗിച്ചു. എഴുപത് വയസ് കഴിഞ്ഞ വ്യാപാരികളെയും വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും ആദരിച്ചു. പുതിയ ഭാരവാഹികൾ : ഷോബി ഫ്രാൻസീസ് (പ്രസിഡന്റ്), എ.ഡി. ജോഷി (ജന.സെക്രട്ടറി), എം.ബി. ജോയ് (ട്രഷറർ).