nss-camp-udgadanam

കൊടകര: സഹൃദയ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. മാലിന്യമുക്ത നാളേക്കായി യുവകേരളത്തെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത ക്യാമ്പ് കോളേജ് എക്‌സിക്യൂട്ടിവ് ഡയറക്ടർ റവ. ഡോ. ഡേവിസ് ചെങ്ങിനിയാടൻ ഉദ്ഘാടനം ചെയ്തു.

സ്‌നേഹാരാമം നിർമ്മാണം, വെസ്റ്റ് മെറ്റീരിയൽസിൽ നിന്നും മൂല്യവർദ്ധിത വസ്തുക്കൾ നിർമ്മിക്കുന്നതിനുള്ള പരിശീലനം, മാലിന്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട സർവ്വേ, അടുക്കളത്തോട്ടത്തിനായി പച്ചക്കറി വിത്ത് വിതരണം, പൊതുജന സമ്പർക്ക പരിപാടിയായ ജീവജാലകം, പുരയിടകൃഷിക്കൊരാമുഖം, സ്വയം സുരക്ഷാ പരിശീലനം തുടങ്ങിയവയായിരുന്നു പ്രധാന പരിപാടികൾ.
ഡോ. വി.കെ.പി. മോഹൻകുമാർ, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പള്ളി, എ.എസ്.ഐ: ടി.കെ. സിന്ധു തുടങ്ങിയവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഊക്കൻ, വൈസ് പ്രിൻസിപ്പൽ ഡോ. റാണി എം.ജെ, ഫിനാൻസ് ഓഫീസർ റവ. ഫാ. ആന്റോ വട്ടോലി, കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറും അസിസ്റ്റന്റ് പ്രൊഫസറുമായ കെ. ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.