peruvanam-

തൃശൂർ: പെരുവനം അന്തർദ്ദേശീയ ഗ്രാമോത്സവത്തിന്റെ രണ്ടാം പതിപ്പിന് ഇന്ന് പെരുവനം ശ്രീലകം കൺവെൻഷൻ സെന്ററിൽ തുടക്കമാകും. അക്ഷരം, കല, സംസ്‌കാരം എന്ന ഇതിവൃത്തത്തിലുള്ള ഗ്രാമോത്സവം വൈകിട്ട് ആറിന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. തിരക്കഥാകൃത്ത് ശാന്തി മായാദേവി മുഖ്യാതിഥിയാകും.

രാത്രി 7ന് വിനയ്‌ലാൽ സംവിധാനം ചെയ്ത് ദേവമാതാ സ്‌കൂളിലെ വിദ്യാർത്ഥികൾ അഭിനയിച്ച ജലമരണം എന്ന ഹ്രസ്വചിത്രത്തിന്റെ സ്‌ക്രീനിംഗ് നടക്കും. രാത്രി 8.30ന് മലബാറിലെ സോംഗ് വിത്ത് സുലൈമാനി അവതരിപ്പിക്കുന്ന സംഗീതപരിപാടിയും അരങ്ങേറും. സാഹിത്യോത്സവത്തിൽ ആറിന് രാവിലെ 9.30ന് ഭക്തികാവ്യപ്രസ്ഥാനം ഇന്ത്യൻ പാരമ്പര്യം എന്ന വിഷയത്തിൽ പ്രൊഫ.കെ.സച്ചിദാനന്ദൻ നടത്തുന്ന അവതരണ പ്രഭാഷണത്തോടെ സെഷനുകൾക്ക് തുടക്കമാകും.

പത്തരയ്ക്ക് സിനിമ, ചരിത്രം, സംസ്‌കാരം, സാങ്കേതികവിദ്യ എന്ന വിഷയത്തിൽ പ്രമുഖ സംവിധായകൻ ഗിരീഷ് കാസറവള്ളി, ഡോ.സി.എസ്.വെങ്കിടേശ്വരൻ എന്നിവരുടെ സംഭാഷണം. 11.30ന് പാഠം, പാരമ്പര്യം ആവിഷ്‌കാരം എന്ന വിഷയത്തിൽ ഡോ.അജു നാരായണന്റെ പ്രഭാഷണം. 12.30ന് ഷെഫ് സുരേഷ് പിള്ള, അജയ്യകുമാർ എന്നിവരുടെ മുഖാമുഖം പരിപാടി. 7ന് രാവിലെ 9.30ന് മിത്തോളജിയും ചരിത്രവും എന്ന വിഷയത്തിൽ ദേവ്ദത്ത് പട്‌നായിക്കിന്റെ പ്രഭാഷണം. 4ന് സത്യവും ഫിക്ഷനും എന്ന വിഷയത്തിൽ ലക്ഷ്മൺ ഗേക്‌വാദ്, 4.30ന് വെബിനിവേശം 100 എന്ന വിഷയത്തിൽ രാംമോഹൻ പാലിയത്ത് എന്നിവരുടെ പ്രഭാഷണമുണ്ടാകും. 6.45ന് സമാപന സമ്മേളനത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മുഖ്യാതിഥിയാകും. മല്ലികാ സാരാഭായ് പങ്കെടുക്കും.