
തൃശൂർ: തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ ടി.എൻ.പ്രതാപൻ എം.പിയുടെ ഫണ്ട് ഉപയോഗിച്ചുള്ള വിവിധ പ്രവൃത്തികളുടെ പുരോഗതി അവലോകന യോഗത്തിൽ വിലയിരുത്തി. 2023-24 വർഷത്തെ എം.പി ഫണ്ടിൽ നിന്നും 100ൽപരം മിനി മാസ്റ്റ് ഹൈമാസ്റ്റ് ലൈറ്റുകൾക്കായി ശുപാർശ നൽകിയിട്ടുണ്ട്.
തൃശൂർ കോർപ്പറേഷൻ പരിധിയിൽ 30ഓളം മിനി മാസ്റ്റ്, ഹൈമാസ്റ്റ് ലൈറ്റും, വിവിധ പഞ്ചായത്ത് മുനിസിപ്പാലിറ്റി പരിധിയിൽ 72 ൽപരം മിനി മാസ്റ്റ്, ഹൈമാസ്റ്റ് ലൈറ്റുകളുമാണ് ശുപാർശ നൽകിയിട്ടുള്ളത്. വിവിധ വികസന പ്രവൃത്തികൾക്കായി 17 കോടിയുടെ ഭരണാനുമതി നൽകിക്കഴിഞ്ഞു. ബാക്കിയുള്ള 2.5 കോടിയുടെ വികസന പ്രവർത്തനങ്ങൾക്കായുള്ള പ്രവൃത്തികൾ ത്വരിതപ്പെടുത്തണമെന്നും എം.പി നിർവഹണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അസി. കളക്ടർ കാർത്തിക് പാണിഗ്രഹി പങ്കെടുത്തു.