
തൃശൂർ: മതേതര രാഷ്ട്രത്തിൽ ജനിച്ച തനിക്ക് ഹിന്ദുത്വ രാഷ്ട്രത്തിൽ മരിക്കേണ്ടി വരുന്നതിൽ ആശങ്കയുണ്ടെന്ന് പ്രൊഫ.എം.എൻ.കാരശ്ശേരി. 'പി.ടി കലയും കാലവും' എന്ന സാംസ്‌കാരിക മേളയിലെ 'പി.ടിയുടെ കലാപ സ്വപ്‌നങ്ങൾ' എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യത്വപരമായി ജീവിക്കേണ്ടുന്നതിനെ കലയിലൂടെ ഓർമ്മിപ്പിക്കുന്ന പി.ടിയുടെ സിനിമകൾ ഇന്നത്തെ കാലത്തിന്റേതാണെന്ന് നോവലിസ്റ്റ് ടി.ഡി.രാമകൃഷ്ണൻ ഓർമ്മപ്പെടുത്തി. കവിയും പ്രഭാഷകനുമായ പി.എൻ.ഗോപികൃഷ്ണൻ അദ്ധ്യക്ഷനായി. ഡോ.ഖദീജ മുംതാസ്, എം.പി.ബഷീർ, ഡോ.ഷീല വിശ്വനാഥൻ, ടി.ടി.പ്രഭാകരൻ എന്നിവർ സംസാരിച്ചു.