കൊരട്ടി: കൊരട്ടി പഞ്ചായത്തിൽ വനിതാ ഫിറ്റ്‌നസ് സെന്റർ ആരംഭിച്ചു. പാറക്കൂട്ടം ജനകീയ വായനശാലയിലെ മന്ദിരത്തിൽ പ്രവർത്തനം ആരംഭിച്ച ഫിറ്റ്‌നസ് സെന്റർ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി ഷാജി ചടങ്ങിൽ അദ്ധ്യക്ഷയായി.
പഞ്ചായത്തിന്റെ 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ ഫിറ്റ്‌നസ് സെന്ററിൽ ത്രെഡ് മിൽ, സൈക്കിൾ, മൾട്ടി സിസ്റ്റം ജിം, എ.ബി ബഞ്ച്, പുഷ് അപ് ബാർ, മൾട്ടി അഡ്ജസ്റ്റബിൾ ബഞ്ച് , പുഷ്അപ് ബാർ, റബ്ബർ സംബർ, ഡബിൾ ടിസ്റ്റർ മെഷീൻ തുടങ്ങിയ ഉപകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒപ്പം വനിതാ ടെയിനർമാരെയും സജ്ജരാക്കി. 2 ലക്ഷം രൂപയാണ് പദ്ധതിക്ക് ചെലവഴിച്ചത്.
സ്ഥിരം സമതി ചെയർമാൻമാരായ അഡ്വ. കെ.ആർ സുമേഷ്, നൈനു റിച്ചു, പഞ്ചായത്ത് അംഗങ്ങളായ ബിജോയ് വർഗീസ്, ജെയ്‌നി ജോഷി, റെയ്‌മോൾ ജോസ്, ഷിമ സുധിൻ, ലിജോ ജോസ്, പി.എസ്. സുമേഷ്, കുടുംബശ്രീ ചെയർപേഴ്‌സൺ സ്മിത രാജേഷ്, ഐ.സി.ഡി.എസ്. സൂപ്പർവൈസർ വി. ബിന്ദ്യ എന്നിവർ പ്രസംഗിച്ചു.