ikyadhardiyam

എലിവറ്റേഡ് ഹൈവേ കർമ്മ സമിതി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.പി.എം നടത്തിയ ധർണ ഏരിയാ സെക്രട്ടറി കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയരുത്, ഡിവൈ.എസ്.പി ഓഫീസ് ജംഗ്ഷനിൽ എലിവേറ്റഡ് ഹൈവേ അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഹൈവേ കർമ്മസമിതിയുടെ നേതൃത്വത്തിൽ 43-ാം ദിവസം നടത്തുന്ന പ്രക്ഷോഭ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.പി.എം കൊടുങ്ങല്ലൂർ മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൈപാസിൽ ധർണ നടത്തി. ഏരിയാ സെക്രട്ടറി കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. ആർ.എം. പവിത്രൻ അദ്ധ്യക്ഷനായി. നഗരസഭാ ചെയർപേഴ്‌സൺ ടി.കെ. ഗീത, കെ.എസ്. കൈസാബ്, മുസ്താഖ് അലി, ടി.പി. പ്രഭേഷ്, കെ.കെ. വിജയൻ, പി.എൻ. രാമദാസ്, കെ.എം. ബേബി, റസോജ ഹരിദാസ്, നഗരസഭ കൗൺസിലർ ഇ.ജെ. ഹിമേഷ് എന്നിവർ പ്രസംഗിച്ചു.