swetha

തൃശൂർ: മുംബെയിലെ ഗ്ലാമറസ് റോളുകളിൽ നിന്ന് 'പരദേശി'യിലെ ആമിനയിലേക്കുള്ള പ്രവേശമാണ് തന്നിലെ നടിയെ വാർത്തെടുത്തതെന്ന് നടി ശ്വേതാ മേനോൻ. 'പി.ടി കലയും കാലവും' സാംസ്‌കാരിക മേളയുടെ ചലച്ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ആമിന എന്ന കഥാപാത്രം പൂർണമാകുന്നത് നടി സീനത്തിന്റെ ശബ്ദം കൊണ്ടുകൂടിയാണ്. മലയാള സിനിമയിലെ അഭിനയത്തിന്റെ ആദ്യ പാഠങ്ങളും 'പരദേശി' ചിത്രീകരണ വേളയായിരുന്നെന്നും ശ്വേത പറഞ്ഞു.

രാഷ്ട്രീയ സാമൂഹിക സമുദായ പ്രശ്‌നങ്ങളിൽ മാറ്റിനിറുത്തിയതും കാണാതെ പോയതുമായ പ്രശ്‌നങ്ങളാണ് പി.ടിയുടെ സിനിമകൾ ആവിഷ്‌കരിച്ചതെന്ന് ജി.പി.രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. ഡോ.പി.കെ.പോക്കർ, കെ.ഗിരീഷ് കുമാർ, എ.ഒ.സണ്ണി, സുനിൽ ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.