
തൃശൂർ: നാഷണൽ ഹാപ്പ്കിഡോ ചാമ്പ്യൻഷിപ്പിൽ കേരള ടീം 119 പോയിന്റ് നേടി ഓവറോൾ ചാമ്പ്യന്മാരായി. ആതിഥേയരായ ഡൽഹി (100 ) രണ്ടാം സ്ഥാനവും മധ്യപ്രദേശ് (75 ) മൂന്നാം സ്ഥാനവും നേടി. മത്സരത്തിൽ പങ്കെടുത്ത മണലൂർ ജൂഡോ അക്കാഡമിയിലെ കുട്ടികളെയും മാസ്റ്റർ കെ.സി ഷൈനനെയും മണലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സേവിയർ, മണലൂർ ജൂഡോ അക്കാഡമി രക്ഷാധികാരി അഡ്വ.ഷാജി കോടങ്കണ്ടത്ത്, പി.ടി.ജോൺസൻ, പുഷ്പ വിശ്വംഭരൻ, ഷോയ് നാരായണൻ, കവിത രാമചന്ദ്രൻ, ടോണി അത്താണിക്കൽ, ജിൻസി എന്നിവർ റെയിൽവേ സ്റ്റേഷനിൽ ആദരിക്കാനെത്തി. എസ്.എൻ.ജി.എസ്.എച്ച്.എസ്.എസിലെ അദ്ധ്യാപകരായ പ്രസൂൺ, ഷാജി എന്നിവരും, അക്കാഡമി അംഗങ്ങളും, കൂർക്കഞ്ചേരി ചാമ്പ്യൻസ് അക്കാഡമി അംഗങ്ങളും സന്നിഹിതരായി.