bjp

തൃശൂർ: നരേന്ദ്രമോദി പ്രസംഗിച്ച വേദി നിർമ്മിക്കാൻ ആൽമരം മുറിച്ചുവെന്നത് കോൺഗ്രസും സി.പി.എം ചാനലും ചേർന്ന് നടത്തുന്ന കള്ളപ്രചരണമാണെന്ന് ബി.ജെ.പി. ഡിസംബർ നാലിന് ആൽമരത്തിന്റെ വലിയൊരു ശിഖരം അടർന്ന് വീണ് രണ്ട് സെക്യൂരിറ്റിക്കാർക്ക് പരിക്കേറ്റിരുന്നു. അപകടകരമായ സ്ഥിതിയിൽ നിൽക്കുന്ന ആൽമരം മുറിക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ് തീരുമാനിച്ച് ആലിന്റെ ചില ശിഖരങ്ങൾ മുറിച്ച് മാറ്റി. ശ്രീമൂലസ്ഥാനത്തെ ആൽമരവും, മഠത്തിൽ വരവ് ആരംഭിക്കുന്ന സ്ഥലത്തെ ആൽമരവും മുറിച്ച് മാറ്റിയിരുന്നു. ഈ സമയത്ത് പ്രധാനമന്ത്രിയുടെ സന്ദർശനം തീരുമാനിച്ചിരുന്നില്ല. ചാണകവെള്ളമൊഴിക്കാൻ സൗകര്യം ചെയ്ത് കൊടുക്കാൻ ശ്രമിച്ച ഈസ്റ്റ് സി.ഐ അലവിക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രിയ്ക്ക് പരാതി നൽകി. പരിപാടിക്ക് സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കാൻ സി.ഐ ശ്രമിച്ചതായും ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ്‌കുമാർ പറഞ്ഞു.