mallika

തൃശൂർ: മലയാളം-ഇംഗ്ലീഷ് പുസ്തക പ്രസാധകരായ ഐവറി ബുക്‌സിന്റെ 2023ലെ ഐവറി പുരസ്‌കാരം നർത്തകി മല്ലികാ സാരാഭായിക്ക് സമ്മാനിക്കുമെന്ന് പുരസ്‌കാരനിർണ്ണയ സമിതി ചെയർമാൻ വൈശാഖൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 50,000 രൂപയും ശിലാശിൽപ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഐവറി എം.എൻ.വിജയൻ പുരസ്‌കാരം ദളിത് ആക്ടിവിസ്റ്റ് ഡോ.രേഖാ രാജിനും, ഐവറി സുകുമാർ അഴീക്കോട് പുരസ്‌കാരം നർത്തകി മേതിൽ ദേവികയ്ക്കും സമ്മാനിക്കും. ഇരു പുരസ്‌കാരങ്ങളും 25,000 രൂപ വീതവും ശിലാശിൽപ്പവും ഉൾക്കൊള്ളുന്നതാണ്. മൂന്ന് പുരസ്‌കാരങ്ങളും നാളെ വൈകീട്ട് ആറിന് പെരുവനം അന്തർദ്ദേശീയ ഗ്രാമോത്സവത്തിന്റെ സമാപനച്ചടങ്ങിൽ സമ്മാനിക്കും. എഴുത്തുകാരൻ വി.പി.ജോയ്, ഡോ.രേഖാ രാജിന് മറാത്തി എഴുത്തുകാരൻ ലക്ഷ്മൺ ഗേക്ക് വാദ്, മേതിൽ ദേവികയ്ക്ക് പെരുവനം കുട്ടൻമാരാർ എന്നിവർ പുരസ്‌കാരം സമ്മാനിക്കും.