കൊടുങ്ങല്ലൂർ : ഓട പണിയാൻ പോലും കാശില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൊടുങ്ങല്ലൂരിൽ യു.ഡി.എഫ് ജനസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഒരു മാന്ത്രിക സഞ്ചിയുണ്ട്. അത് പിണറായി വിജയന്റെ വീട്ടിലാണ്. എവിടെ അഴിമതി നടന്നാലും പണം വന്നുവീഴുന്ന ഈ മാന്ത്രിക സഞ്ചിയാണ് പിണറായുടെ വീട്ടിലുള്ളത്. പിച്ചച്ചട്ടിയിൽ വരെ കൈയിട്ടു വാരി നമ്മളെ സേവിക്കുകയാണ്. എവിടെ തൊട്ടാലും അഴിമതിയാണ്. സർക്കാർ ഉദ്യോസ്ഥർക്ക് ക്ഷാമബത്ത പോലും കൊടുക്കാത്ത ഈ സർക്കാരിന് അവാർഡ് നൽകണമെന്നും സതീശൻ പറഞ്ഞു. യോഗത്തിൽ സ്വാഗതസംഘം ചെയർമാൻ ടി.എം. നാസർ അദ്ധ്യക്ഷനായി. സിദ്ദിഖ് അലി രങ്ങാട്ടൂർ മുഖ്യപ്രഭാഷണം നടത്തി. എം.പി. വിൻസെന്റ്, വി.എം. മൊഹിയുദ്ദീൻ, എ.എ. അഷറഫ്, വി.എ. അബ്ദുൾ കരീം, ഇ.എസ്. സാബു , എൻ.എസ്. വിജയൻ, പി.ഐ. നിസാർ, ഒ.ആർ. ജിബി, പി.കെ. സിദ്ദിക്ക്, സൈന റഫീക്ക്, പി.കെ. നൗഷാദ് എന്നിവർ പ്രസംഗിച്ചു.