ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ ലൈഫ്മിഷൻ ഗുണഭോക്താക്കൾക്ക് വീടിന്റെ താക്കോൽ കൈമാറുന്നു.
ആളൂർ: ആളൂർ പഞ്ചായത്ത് ഭരണസമിതി 36 മാസം പിന്നിട്ടതിന്റെ ഭാഗമായി 36 ദിന കർമ്മപരിപാടികളുടെ ഉദ്ഘാടനം പഞ്ചായത്തിലെ ലൈഫ് മിഷൻ ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറിക്കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ നിർവഹിച്ചു. വൈസ് പ്രസിഡന്റ് രതി സുരേഷ് അദ്ധ്യക്ഷയായി. യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷൈനി തിലകൻ, വാർഡ് മെമ്പർമാരായ കെ.ബി.സുനിൽ, ഓമന ജോർജ്, ജിഷ ബാബു, കൊച്ചുത്രേസ്യാ ദേവസി, മേരി ഐസക്, നിർവഹണ ഉദ്യോഗസ്ഥരായ ഗീത, ഷിഫാന എന്നിവർ സംസാരിച്ചു. ആളൂർ പഞ്ചായത്തിലെ ഗുണഭോക്താക്കൾക്കാണ് താക്കോൽ കൈമാറിയത്.