aaaaa

പ്രധാന അധ്യാപിക ജയന്തി എൻ. മേനേനൊപ്പം കാരമുക്ക് ശ്രീനാരായണ ഗുപ്തസമാജം ഹയർസെക്കൻഡറി സ്‌കൂളിലെ ദേശീയ ഹപ്കിഡോ ചാമ്പ്യൻഷിപ്പ് വിജയികൾ.

കാഞ്ഞാണി: ദേശീയ ഹപ്കിഡോ ചാമ്പ്യൻഷിപ്പിൽ കാരമുക്ക് ശ്രീനാരായണ ഗുപ്തസമാജം ഹയർസെക്കൻഡറി സ്‌കൂളിന് അഭിമാനനേട്ടം. ജനുവരി ആദ്യവാരത്തിൽ ന്യൂഡൽഹിയിൽ നടന്ന ദേശീയ ഹപ്കിഡോ ചാമ്പ്യൻഷിപ്പിൽ കേരളം സമ്പൂർണ ആധിപത്യം നേടി. കാരമുക്ക് ശ്രീനാരായണഗുരു സമാജം ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികൾ വിവിധ മെഡലുകളോട് കൂടി സ്ഥാനങ്ങൾ കരസ്ഥമാക്കി. ഇന്നലെ രാവിലെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ വിജയികൾക്ക് അദ്ധ്യാപക, പി.ടി.എ, മാനേജ്‌മെന്റ് സ്വീകരണവും സ്‌കൂളിലെ അസംബ്ലിയിൽ വച്ച് അനുമോദനവും നൽകി. കുട്ടികളെ ഹപ്കിഡോ പരിശീലിപ്പിച്ച് ദേശീയതലത്തിലേക്ക് എത്തിച്ച വിജയ ശിൽപ്പിയായ ഷൈനൻ മാഷിനെ പ്രത്യേകം അനുമോദിച്ചു. ചടങ്ങിൽ സ്‌കൂൾ മാനേജർ ടി.പി. ജയപ്രകാശ്, പി.ടി.എ പ്രസിഡന്റ് കെ.കെ. ഷൈൻവാസ്, പി.ടി.എ അംഗം സന്തോഷ്, സ്‌കൂൾ മാനേജ്‌മെന്റ് അംഗവും പി.ടി.എ വൈസ് പ്രസിഡന്റുമായ ധനേഷ് മഠത്തിപറമ്പിൽ, പ്രധാന അദ്ധ്യാപിക ജയന്തി എൻ. മേനോൻ, സ്‌കൂൾ കായികാദ്ധ്യാപകൻ എം.കെ. പ്രസൂൺ എന്നിവർ സന്നിഹിതരായിരുന്നു.