ch

ചേർപ്പ്: അക്ഷരം, കല, സംസ്‌കാരം എന്നിവയുടെ സംഗമം ഇതിവൃത്തത്തോടെ സംഘടിപ്പിക്കുന്ന ഈ വർഷത്തെ പെരുവനം അന്തർദ്ദേശീയ ഗ്രാമോത്സവം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. ചരിത്രത്തിൽ നിന്നാണ് പ്രതിസന്ധികളെ നേരിടാനുള്ള ഊർജം സംഭരിക്കേണ്ടതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സതീശൻ പറഞ്ഞു. നമ്മൾ എല്ലാവരും പൊളിറ്റിക്കലാകണം. അതിനർത്ഥം എല്ലാവരും രാഷ്ട്രീയ പാർട്ടികളിൽ അംഗമാകണമെന്നല്ല. രാഷ്ട്രീയ പാർട്ടികളിൽ അംഗത്വമുള്ളവരെല്ലാം പൊളിറ്റിക്കലല്ല.

ജനാധിപത്യപ്രക്രിയയിൽ സജീവമായി പങ്കുചേരുകയെന്നത് ഇന്നത്തെ ഇന്ത്യൻ അവസ്ഥയിൽ ഏറെ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. തിരക്കഥാകൃത്ത് ശാന്തി മായാദേവി മുഖ്യാതിഥിയായി. സൃഷ്ടി ബേൽ ആര്യ, അജയ്യകുമാർ, വേണുഗോപാൽ മേനോൻ, രാജീവ് മേനോൻ തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടനച്ചടങ്ങിനെത്തുടർന്ന് വിനയ്‌ലാൽ സംവിധാനം ചെയ്ത് ദേവമാതാ സ്‌കൂളിലെ വിദ്യാർത്ഥികൾ അഭിനയിച്ച ജലമരണം എന്ന ഹ്രസ്വചിത്രത്തിന്റെ സ്‌ക്രീനിംഗും മലബാറിലെ സോംഗ് വിത്ത് സുലൈമാനി അവതരിപ്പിച്ച സംഗീതപരിപാടിയും അരങ്ങേറി