തൃപ്രയാർ : വലപ്പാട് ഉപജില്ലാ കായികമേളയിൽ എങ്ങണ്ടിയൂർ സെന്റ് തോമസ് എച്ച്.എസ്.എസ് 271 പോയിന്റ് നേടി ഓവറാൾ ചാമ്പ്യന്മാരായി. 108 പോയിന്റോടെ വി.പി.എം.എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് കഴിമ്പ്രം രണ്ടാം സ്ഥാനവും 101 പോയിന്റുമായി ജി.വി.എച്ച്.എസ്.എസ് തളിക്കുളം മൂന്നാം സ്ഥാനവും നേടി. വലപ്പാട് സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. ജിത്ത് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ് സമ്മാനദാനം നടത്തി.
എൽ.പി വിഭാഗത്തിൽ 16 പോയിന്റുമായി യു.പി.എസ് പെരിഞ്ഞനം ഈസ്റ്റ് ഒന്നാം സ്ഥാനവും 12 പോയിന്റുമായി ആർ.സി.യു.പി.എസ് കയ്പമംഗലം രണ്ടാം സ്ഥാനവും 11 പോയിന്റുമായി യു.പി.എസ് നാട്ടിക ഈസ്റ്റ് മൂന്നാം സ്ഥാനവും നേടി. എൽ.പി കിഡ്‌സ് വിഭാഗത്തിൽ 21 പോയിന്റുമായി ജി.എൽ.പി.എസ് കയ്പമംഗലം ഒന്നാം സ്ഥാനവും 14 പോയിന്റുമായി യു.പി.എസ് നാട്ടിക ഈസ്റ്റ് രണ്ടാം സ്ഥാനവും 11 പോയിന്റുമായി ജി.എഫ്.എൽ.പി.എസ് നാട്ടിക മൂന്നാം സ്ഥാനവും നേടി. യു.പി കിഡ്‌സ് വിഭാഗത്തിൽ 34 പോയിന്റുമായി സെന്റ് തോമസ് എച്ച്.എസ്.എസ് ഏങ്ങണ്ടിയൂർ ഒന്നാം സ്ഥാനവും 23 പോയിന്റുമായി യു.പി.എസ് നാട്ടിക ഈസ്റ്റ് രണ്ടാം സ്ഥാനവും എട്ടു പോയിന്റുമായി എച്ച്.എസ്.എസ് ചെന്ത്രാപ്പിന്നി മൂന്നാം സ്ഥാനവും നേടി. സബ് ജൂനിയർ വിഭാഗത്തിൽ 63 പോയിന്റുമായി സെന്റ് തോമസ് എച്ച്.എസ്.എസ് ആൻഡ്യൂർ ഒന്നാം സ്ഥാനവും 19 പോയിന്റുമായി വി.പി.എം.എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് കഴിമ്പ്രം രണ്ടാം സ്ഥാനവും 14 പോയിന്റുമായി എസ്.എൻ.വി.യു.പി.എസ് തളിക്കുളം മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ 105 പോയിന്റുമായി സെൻതോമസ് എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും 40 പോയിന്റുമായി ജി.വി.എച്ച്.എസ്.എസ് തളിക്കുളം രണ്ടാം സ്ഥാനവും 35 പോയിന്റുമായി ജി.എഫ്.എച്ച്.എസ്.എസ് നാട്ടിക മൂന്നാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ 69 പോയിന്റുമായി സെന്റ് തോമസ് എച്ച്.എസ്.എസ് ഒന്നാംസ്ഥാനവും 64 പോയിന്റുമായി വി.പി.എം.എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് കഴിമ്പ്രം രണ്ടാം സ്ഥാനവും 49 പോയിന്റുമായി ജി.വി.എച്ച്.എസ്.എസ് തളിക്കുളം മൂന്നാം സ്ഥാനവും നേടി.