
തൃശൂർ : സർക്കാർ ആശുപത്രികളിൽ പാവപ്പെട്ട രോഗികൾ നേരിടുന്ന രൂക്ഷമായ മരുന്നുക്ഷാമം പരിഹരിക്കണമെന്നും കുട്ടികൾക്ക് ഉൾപ്പെടെയുള്ള മരുന്നുകൾ അടിയന്തരമായി മെഡിക്കൽ കോളേജിലുൾപ്പെടെ എത്തിക്കണമെന്നും എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ബോബിൻ വി.പി ആവശ്യപ്പെട്ടു. 24ന് നടക്കുന്ന സംസ്ഥാന സർക്കാർ ജീവനക്കാരുടെ പണിമുടക്കിന്റെ മുന്നോടിയായി സെറ്റോ മെഡിക്കൽ കോളേജ് ഏരിയ കമ്മിറ്റി നടത്തിയ വിശദീകരണയോഗം മെഡിക്കൽ കോളേജ് ബ്രാഞ്ചിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ജി.ഒ.യു ജില്ലാ കമ്മിറ്റി മെമ്പർ കെ.പി.ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ഷാജു വി.എ, കെ.എസ് മധു, റീന കെ.വി, പി.എം.ഷിബു, രാജു.പി.എഫ്, അൻസാർ.ടി.എ, മീര.പി തുടങ്ങിയവർ സംസാരിച്ചു.