balachandran

തൃശൂർ: ഉന്നത വിദ്യാഭ്യാസമേഖലയിലെ ശാസ്ത്രലാബുകളെ സ്‌കൂൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന ശാസ്ത്രസമേതം പരിപാടിക്ക് നാളെ തുടക്കം. ഇതോടൊപ്പം വിവിധ ശാസ്ത്രമേഖലകൾ സംബന്ധിച്ച ക്ലാസുമുണ്ട്. 12 ഉപജില്ലകളിലെ കോളേജിലാണ് ക്യാമ്പുകൾ. ജില്ലാതല ഉദ്ഘാടനം തൃശൂർ സെന്റ് തോമസ് കോളേജിൽ പി.ബാലചന്ദ്രൻ എം.എൽ.എ നിർവഹിക്കും. ഡെപ്യൂട്ടി മേയർ എം.എൽ റോസി അദ്ധ്യക്ഷയാകും. വൈകിട്ട് സമാപനയോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ശാസ്‌ത്രോത്സവത്തിലും മറ്റ് ശാസ്ത്രമത്സരങ്ങളിലും പങ്കെടുത്തവരെയാണ് തെരഞ്ഞെടുത്തത്. ആയിരത്തിലധികം കുട്ടികളും ശാസ്ത്രാദ്ധ്യാപകരും പങ്കെടുക്കും. കുട്ടികളിൽ ശരിയായ ജെൻഡർ അവബോധമുണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടന്ന അനന്യസമേതം ജില്ലാതല പരിശീലന ക്യാമ്പ് സമാപിച്ചു. സമാപനസമ്മേളനം റഹീം വീട്ടിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. വി.എസ് പ്രിൻസ് അദ്ധ്യക്ഷനായി.