kuhs

ഓൺലൈൻ രജിസ്ട്രേഷൻ

ഫെബ്രുവരി അഞ്ചിനാരംഭിക്കുന്ന ഒന്നാം വർഷ ബാച്ച്‌ലർ ഒഫ് ഒക്യുപേഷണൽ തെറാപ്പി സപ്ലിമെന്ററി (2020 സ്‌കീം) പരീക്ഷയ്ക്ക് 16 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓരോ ചോദ്യപേപ്പർ കോഡിനും 110 രൂപ ഫൈനോടെ 19 വരെയും, 335 രൂപ സൂപ്പർ ഫൈനോടെ 23 വരെയും, ഒന്നാം വർഷ പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് ഡിഗ്രി സപ്ലിമെന്ററി (2016 സ്‌കീം) പരീക്ഷയ്ക്ക് 16 വരെ ഓൺലൈനായും രജിസ്റ്റർ ചെയ്യാം. സൂപ്പർ ഫൈനോടെ 19 വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.
ഫെബ്രുവരി 19ന് ആരംഭിക്കുന്ന തേർഡ് പ്രൊഫഷണൽ എം.ബി.ബി.എസ് പാർട്ട് ഒന്ന് ഡിഗ്രി റെഗുലർ ആൻഡ് സപ്ലിമെന്ററി (2010 ആൻഡ് 2019 സ്‌കീം) പരീക്ഷയ്ക്ക് 2024 ജനുവരി 25 മുതൽ ഫെബ്രുവരി 3 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 110 രൂപ ഫൈനോടെ ഫെബ്രുവരി 6 വരെയും, 335 രൂപ സൂപ്പർ ഫൈനോടെ ഫെബ്രുവരി 7 വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.