frame-matt

പുല്ലൂറ്റ് ചാപ്പാറ കയർ വ്യവസായ സഹകരണ സംഘത്തിൽ നടന്നുവന്നിരുന്ന കയർ ചവിട്ടി നിർമ്മാണ പരീശീലന പരിപാടിയുടെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: കയർ മേഖലയിൽ സർക്കാർ നടപ്പാക്കി വരുന്ന വിവിധ പദ്ധതികളുടെ ഭാഗമായി പുല്ലൂറ്റ് ചാപ്പാറ കയർ വ്യവസായ സഹകരണ സംഘത്തിൽ നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്‌മെന്റ് ഇൻസ്റ്റ്യൂറ്റൂട്ടിന്റെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന കയർ ചവിട്ടി നിർമ്മാണ പരീശീലന പരിപാടിയുടെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും വി.ആർ. സുനിൽകുമാർ എം.എൽ.എ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ ടി.കെ. ഗീത അദ്ധ്യക്ഷയായി. എൻ.സി.ആർ.എം.ഐ സീനിയർ സയന്റിസ്റ്റ് സി. അഭിഷേക്, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.എൻ. ജയദേവൻ, തൃശൂർ കയർ പ്രൊജക്ട് ഓഫീസർ സി. ഗോപകുമാർ, അസി. റജിസ്ട്രാർ സജി സെബാസ്റ്റ്യൻ, വി.എൻ. ഉണ്ണിക്കൃഷ്ണൻ, ബാബു മങ്കാട്ടിൽ, റിനു പ്രേംരാജ്, സ്മൃതി ശ്രീകുമാർ എന്നിവർ സംസാരിച്ചു. സംഘം പ്രസിഡന്റ് സി.കെ. രാമനാഥൻ സ്വാഗതവും സെക്രട്ടറി പി.ബി. വിൻസി നന്ദിയും പറഞ്ഞു.