
തൃശൂർ: രണ്ട് ലക്ഷം ഒഴിവുകളിൽ സ്ഥിരനിയമനം നടത്തണമെന്ന ആവശ്യമുയർത്തി എ.ഐ.ബി.ഇ.എ രണ്ടാം സംസ്ഥാന യുവസമ്മേളനം ഇന്ന് തൃശൂർ കൗസ്തുഭം ഹാളിൽ നടക്കും. ബാങ്കിംഗ് മേഖലയെ സ്വകാര്യവത്കരിക്കാനുള്ള നീക്കങ്ങളുമായി കേന്ദ്രസർക്കാർ നീങ്ങുന്ന സാഹചര്യത്തിൽ ഡീസന്റ് ജോബ്‌സ് ഫോർ ആൾ എന്ന മുദ്രാവാക്യമുയർത്തിയാണ് യുവപ്രതിനിധികളുടെ സമ്മേളനം നടത്തുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് കെ.എസ്.കൃഷ്ണ, ജനറൽ സെക്രട്ടറി ബി.രാംപ്രകാശ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 10ന് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. യുവാക്കളുടെ പ്രസീഡിയം നയിക്കുന്ന ചർച്ചകൾക്ക് ശേഷം ഭാവി രൂപരേഖ അംഗീകരിക്കും. പുറംകരാർ, തൊഴിൽ ചൂഷണം പിൻവാതിലിലൂടെ അടിച്ചേൽപ്പിക്കുകയാണ്. അഗ്‌നിവീർ പോലെ പരിമിത കാലത്തേക്കുള്ള നിയമനരീതിയും മറ്റും സുരക്ഷിതമായ സ്ഥിരം ജോലി നിഷേധിക്കലാണെന്നും ഭാരവാഹികൾ പറഞ്ഞു.