1

തൃശൂർ: അരിമ്പൂർ പഞ്ചായത്തിലെ സൗരോർജ വൈദ്യുതി ഉത്പാദന പ്ലാന്റ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ വി.എൻ. സുർജിത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ശിവകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ജി. സജീഷ്, തദ്ദേശസ്വയം ഭരണം അസിസ്റ്റന്റ് ഡയറക്ടർ കെ.എസ്. ആൻസൺ ജോസഫ്, തൃശൂർ ഡിവിഷൻ ഇലക്ട്രിക്കൽ വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനിയർമാരായ സാദിഖ് , ലിസി കെ. ഡേവിസ്, അയ്യന്തോൾ ഡിവിഷൻ ഇലക്ട്രിക്കൽ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനിയർ എ. നിഷ തുടങ്ങിയവർ പങ്കെടുത്തു.